സന്താനഗോപാലം കഥകളി
ഒന്‍പത് പുത്രന്മാര്‍ ജനിക്കുകയും ഉടന്‍തന്നെ മരിക്കുകയും പത്താമത്പുത്രനെ രക്ഷിച്ചുകൊള്ളാമെന്ന പാര്‍ത്ഥപ്രതിജ്ഞ, മൂഢ പ്രതിജ്ഞയാക്കിക്കൊണ്ട് മരിച്ചുപിറന്ന ബാലന്‍റെ ശവശരീരം പോലും കാണാനാകാതെ ഹൃദ ഭാഗ്യവാനായ സാധുബ്രാഹ്മ ണന്‍ ഭഗവാനേയും രാജ്യഭരണത്തേയും ഭല്‍സിക്കുകയും, പ്രതിജ്ഞ പ്രകാരം അഗ്നി പ്രവേശനത്തിനാരംഭിച്ച അര്‍ജ്ജുനനെ ഭഗവാന്‍ ആശ്വസിപ്പിക്കുകയും വൈകുണ്ഠലോ കത്തുചെന്ന് കുണ്ഠതകൂടാതെ ഇരിക്കുന്ന പത്തു പുത്രന്മാരേയും ബ്രാഹ്മണന് ജീവനോടെ തിരിച്ചു നല്‍കുകയും ബ്രാഹ്മണന്‍റെ അനുഗ്രഹം ഭഗവാനും അര്‍ജ്ജുനനും വാങ്ങുകയും ചെയ്യുന്ന ഭഗവത് കഥ, കഥകളി രൂപത്തില്‍ ഈ ക്ഷേത്രത്തില്‍ അവതരിപ്പിക്കുന്ന വഴിപാടാണ് “സന്താനഗോപാലം കഥകളി” അനപത്യതാദു:ഖം അനുഭവിക്കുന്ന ദമ്പതിമാര്‍ തിരു-നടയിലെത്തി സന്താനഗോപാലം കഥകളി നടത്തിയേക്കാമെന്ന് മനംനൊന്ത് പ്രാര്‍ത്ഥിച്ചാല്‍ തന്തിരുവടി ഇന്നുവരെ അനുഗ്രഹി ക്കാതിരുന്നിട്ടില്ല. ഉദ്ദിഷ്ട ഫലപ്രാപ്തിയ്ക്ക് ശേഷം മാത്രം നടത്തുവാന്‍ കഴിയുന്ന വഴിപാട് എന്നൊരു പ്രത്യേകതയും ഈ വഴിപാടിനുണ്ട്. നഷ്ടപ്പെട്ട കുട്ടികളെ കൃഷ്ണാര്‍ജ്ജുനന്മാരുടെ സാന്നിദ്ധ്യത്തില്‍ ബ്രാഹ്മണനുതിരിച്ചു കൊടുക്കുന്ന ഒരു രംഗം ഈ കഥകളിയിലുണ്ട്. പ്രാര്‍ത്ഥനാനന്തരം ജനിക്കുന്ന കുട്ടിയെയാണ് കഥകളിയില്‍ ബ്രാഹ്മണന് ഇപ്രകാരം നല്‍കുന്നത്.