Skip to content Skip to footer

താള്‍ക്കറി

       കര്‍ക്കടകം, തുലാം, കുംഭം മാസങ്ങളില്‍ അമാവാസിദിനത്തില്‍ പിതൃ പ്രീത്യര്‍ത്ഥം നടത്തുന്ന നമസ്ക്കാര വഴിപാടിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന താള്‍ക്കറി, ഉദരരോഗനിവാരണത്തിന് ഉത്തമമായ ഔഷധമാണ്. ചേമ്പിന്‍താളിന്‍റെ ഔഷധ ഗുണം ശാസ്ത്രീയമായി തെളിയിക്ക-പ്പെട്ടിട്ടുള്ളതാണ്. തൊട്ടാല്‍ ചൊറിയുന്ന കാട്ടുചേമ്പിന്‍റെ താളാണ് മരുത്തോര്‍വട്ടം ക്ഷേത്രത്തില്‍ താള്‍ക്കറിയായി ഉപയോഗിക്കുന്നത്. താള് ശേഖരിച്ച് കഴുകി വൃത്തിയാക്കി, അരിഞ്ഞ്, ഉപ്പും ചേര്‍ത്ത് വേവിച്ച് മുളകും മല്ലിയും വറുത്തു പൊടിച്ച് ചേര്‍ത്ത് പുളിയും പിഴിഞ്ഞൊഴിച്ച് കടുകുവറുത്ത് തയ്യാറാക്കുന്ന താള്‍ക്കറി നമസക്കാര വഴിപാടിനുള്ള നിവേദ്യ പ്രസാദമായ ഉണക്കലരി ച്ചോറിനോട് ചേര്‍ത്തുകഴിക്കുന്നത് ഉദര രോഗം ശമിപ്പിക്കുമെന്ന് മാത്രമല്ല രുചികരമായ ഭക്ഷണപ്രസാദവുമാണ്.

മുക്കുടി

        ഉദരരോഗനിവാരണത്തിനുള്ള മറ്റൊരു ഔഷധ വഴിപാടാണ് “മുക്കുടി”. നിരവധി പച്ച മരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വഴിപാടിന് വെള്ളുടുനമ്പൂതിരിയുടെ പിന്മുറക്കാര്‍ എത്തിച്ചു കൊടുക്കുന്ന മരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കി വൈക്കത്ത് പെരുംതൃക്കോവിലപ്പന് അഷ്ടമിയുടെ പിറ്റേന്ന് നിവേദിക്കുന്ന മുക്കുടിയുമായാണ് ബന്ധം. ശ്രീപരമേശ്വരന്‍റെ ഉദരരോഗം ശമിപ്പിച്ച മുക്കുടി, ഭക്തരുടെ രോഗവിമുക്തിയ്ക്ക് സിദ്ധൗഷധം തന്നെ.

അട്ടയും കുഴമ്പും

       ഉണങ്ങാത്ത വൃണങ്ങളും വറ്റാത്ത നീരും ഭേദമാക്കുന്നതിന് അട്ടയെ പിടിപ്പിക്കുന്ന ചികിത്സാ രീതി ആയുര്‍വ്വേദത്തില്‍ പ്രാചീനകാലം മുതല്‍ നിലനിന്നിരുന്നതാണ്. ഇതിന്‍റെ വകഭേദമാണ് വാതാദി രോഗശമനത്തിനായി ധന്വന്തരി ക്ഷേത്രത്തില്‍ നടക്കുന്ന “അട്ടയും കുഴമ്പും” വഴിപാട്. സന്ധിവേദന നിവാരണത്തിന് അത്യുത്തമമാണ് ഈ വഴിപാട്.

ശ്രദ്ധിക്കുക

    മുക്കുടി, അട്ടയും കുഴമ്പും എന്നീ വഴിപാടുകള്‍ എല്ലാ മലയാള മാസത്തിലേയും ആദ്യ വ്യാഴാഴ്ചകളില്‍ പന്തീരടി പൂജയോടുകൂടി നടത്തുന്നവയാണ്. ഈ വഴിപാടുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടവയാണ്.

CONTACT TEMPLE

Maruthorvattom Temple
Maruthorvattom Rd, Maruthorvattom,
Muttathiparambu, Cherthala,
Kerala 688539, India

+91 92491 13355
+91 90721 33355
+91 90723 13355

POWERED BY

© Copyright 2024