മഹാനിവേദ്യം
ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാട് മഹാനിവേദ്യംതന്നെയാണ്. മഹാനിവേദ്യമെന്നാല്‍ പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അവളില്‍ പാല്‍, ഉണക്കലരി, നുറുക്ക്, പഞ്ചസാര, തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന “പാല്‍പ്പായസമാണ്” – ദേവന്‍റെ ഏറ്റവും പ്രിയപ്പെട്ട വഴിപാട്. ഏതൊരു കാര്യത്തിലും ധന്വന്തരീഭക്തന്‍റെ മനസ്സിലും നാവിലും ആദ്യം വന്നെത്തുന്ന പ്രാര്‍ത്ഥന “ഭഗവാനേ ഞാന്‍ ഒരു പാല്‍പ്പായസം കഴിച്ചേക്കാമേ” എന്നാണ്. ഒരു കുടംപാലിന്‍റെ പാല്‍പ്പായസത്തെയാണ് “മഹാനിവേദ്യം” എന്ന് വിശേഷിപ്പിക്കുന്നത്. പൂര്‍ണ്ണമായി മഹാനിവേദ്യം കഴിക്കാന്‍ കഴിവില്ലാത്ത ഭക്തര്‍ക്കും മഹാനിവേദ്യത്തിന്‍റെ അംശകങ്ങളായി പാല്‍പ്പായസം കഴിക്കുവാനുള്ള സംവിധാനമുണ്ട്. ഒരു കുടം പാല്‍പ്പായസം മുന്‍കൂറായി ബുക്ക് ചെയ്താൽ മാത്രമേ നടത്താനാവു. അതിനുവേണ്ട തായ പാല്‍ തുടങ്ങിയ വസ്തുക്കൾ സംഭരിക്കേണ്ടതിനാലാണ് ഇത്. ധാരാളം ഭക്തജനങ്ങള്‍ ഈ മഹാനിവേദ്യം മുന്‍കൂറായി ശീട്ടാക്കാറുണ്ട്.
ക്ഷേത്രദര്‍ശനവും ധന്വന്തരി മന്ത്രാര്‍ച്ചനയും
മനസ്സും ശരീരവും ശുദ്ധമാക്കി വിധിയാം വണ്ണം ക്ഷേത്ര ദര്‍ശനം നടത്തി, ധന്വന്തരിമന്ത്രാര്‍ച്ചന വഴിപാടായി നടത്തുന്നത് ഏതുവിധത്തിലുള്ള രോഗദുരിതങ്ങള്‍ക്കും അറുതിവരുത്തും. ധന്വന്തരി അഷ്ടോത്തരശത നാമാവലിയാണ് അര്‍ച്ചനയ്ക്കു ജപിയ്ക്കപ്പെടുന്നത്. ക്ഷേത്ര നടതുറന്നിരിക്കുന്ന ഏതുസമയത്തും ഇതി നവസരമുണ്ട്. വ്യാഴാഴ്ച ദിവസം ഏറെ പ്രധാനം.
മഹാധന്വന്തരിഹോമം
പാലാഴിമഥന സമയത്ത് അമൃത കുംഭവുമായി ഉയര്‍ന്നുവന്ന വിഷ്ണുതേ ജസ്സായ ധന്വന്തരി ഭഗവാന്‍ ദേവന്മാര്‍ക്ക് അമരത്വം ലഭിക്കാനായി അമൃത് നല്‍കി. അമൃതകലശഹസ്തനായി സര്‍വ്വാമയങ്ങളുടേയും നിവൃത്തിക്കായി വൈദ്യശാസ്ത്രത്തിന്‍റെ ദേവതയായ ധന്വന്തരമൂര്‍ത്തി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് ധന്വന്തരിഹോമം. സര്‍വ്വവ്യാധി ശമനത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ഭാരതീയ ശാസ്ത്രങ്ങള്‍ നിര്‍ദ്ദേശി ക്കുന്നതാണ് ധന്വന്തരിഹോമം.
ഔഷധ വീര്യമാര്‍ന്ന സസ്യങ്ങളും, ദ്രവ്യങ്ങളും, ഘൃതവും ആയിരത്തെട്ട് ജപാനുജപങ്ങളോടെ മന്ത്രപുരസരം ഹോമിക്കുന്ന സവിശേഷമായ ഹോമമാണിത്. ഈ ഹോമത്തില്‍ ചുറ്റുപാടുമുള്ള പ്രദേശ മാകെ അണുവിമുക്തമാകുന്നു. ഹോമ ധൂമം സര്‍വ്വ രോഗ സംഹാരിയായ ഔഷധമായി പരിണമിക്കുന്നു. മാറാരോഗം മൂലം ദുരിത മനുഭവിക്കുന്ന വര്‍ക്കുവരെ ആശ്വാസമേകുന്നു. ശാരീരികമോ മാനസികമോ ആയ അനുഭവങ്ങളാകട്ടെ അവയെ ഇല്ലാതാക്കാന്‍ ധന്വന്തരിഹോമത്തിലൂടെ സാധിക്കുന്നു.
അഭിഷേകങ്ങള്‍
ഈ ക്ഷേത്രത്തിലെ നിര്‍മ്മാല്യദര്‍ശനം കഴിഞ്ഞാല്‍ നടത്തപ്പെടുന്ന ആദ്യ ഇനമാണ് അഭിഷേകം. വിശിഷ്യ പാലഭിഷേകം, എണ്ണ, പനിനീര്‍, കരിക്ക്, പാല്, ജലം എന്നിങ്ങനെ പഞ്ചാഭിഷേകങ്ങള്‍ നടത്താവുന്നതാണ്. പഞ്ചാഭിഷേകം ഒന്നായോ മുഴുവനായോ നടത്തുന്നത് ഐശ്വര്യദായകമാണ്.
മുഴുക്കാപ്പ്
ഹരിചന്ദനം അരച്ച് ഭഗവത് ശിലയില്‍ ആസകലം പൊതിയുന്നതാണ് മുഴുക്കാപ്പ്. മനോദൂ:ഖ ശാന്തയ്ക്കായി ഭക്തന്മാര്‍ ഭഗവാന് മുഴുക്കാപ്പ് വഴിപാടായി നടത്തിവരുന്നു.
കളഭവും വിളക്കും
ഉത്സവബലി
പന്തിരുനാഴി
പ്രസാദഊട്ട്
ക്ഷേത്രത്തിലെ വിശേഷദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രസാദം ഊട്ട് നടത്തുന്നത് വളരെയധികം പുണ്യ-മായി കണക്കാക്കുന്നു. ഇപ്പോള്‍ ഭഗവതി ക്ഷേത്രത്തില്‍ നവാഹയ-ജ്ഞദിനങ്ങളിലും, ധന്വന്തരിക്ഷേത്രത്തില്‍ എല്ലാ വ്യാഴാഴ്ചകളിലും തിരുവോണങ്ങളിലും സപ്താഹം, പ്രതിഷ്ഠാവാര്‍ഷികം എന്നീ ദിന ങ്ങളിലും പ്രസാദഊട്ട് മുടങ്ങാതെ നടന്നുവരുന്നു. ഭക്തന്മാരുടെ വക -യായും പ്രസാദഊട്ട് നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിത്യവും ഭക്തജനസ ഹകരത്തോടുകൂടി പ്രസാദഊട്ട് നടത്തുന്നതിന് ട്രസ്റ്റിന് ആലോചനയുണ്ട്.
നമസ്ക്കാരം
“മരുത്തോര്‍വട്ടത്ത് നമസ്ക്കാരം നടത്തിയാല്‍ ആണ്ട് ശ്രാദ്ധം പ്രത്യേകം നടത്തേണ്ടകാര്യമില്ല.” ഇത് തലമുറകളായി ഭക്തജനങ്ങളില്‍ രൂഢമൂലമായ ഒരു വിശ്വാസമാണ്. ഈ ക്ഷേത്രത്തില്‍ പിതൃവിനുവേണ്ടി നടത്തുന്ന വഴിപാടാണ് നമസ്ക്കാരം. കറുത്തവാവ് ദിവസങ്ങളില്‍ ധാരാളം ഭക്തന്മാര്‍ നമസ്ക്കാരം നടത്തിവരുന്നു. കര്‍ക്കടകം, കുംഭം, തുലാം എന്നീ മാസങ്ങളിലെ അമാവാസി ദിവസം ഈ ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന താള്‍ക്കറി കൂട്ടി നമസ്ക്കാരച്ചോറ് ഭക്ഷിക്കുന്നത് വളരെ വിശിഷ്ടമാണെന്നാണ് ഭക്തജന വിശ്വാസം. കര്‍ക്കടകം, കുംഭം, തുലാം എന്നീ മാസങ്ങളിലെ അമാവാസി ദിവസം നമസ്ക്കാരം ചീട്ടാക്കുന്നതിന് ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തജനത്തിരക്ക് വാചാമഗോചരമാണ്. ഇത് പിതൃ നമസ്ക്കാരവും മരുത്തോര്‍വട്ടത്ത് ധന്വന്തരിയുമായുള്ള ബന്ധം അരക്കിട്ട് ഉറപ്പിക്കുന്നതാണ്. മേല്‍ കാണിച്ച പ്രകാരം ഒരു പഴഞ്ചൊല്ല് രൂപപ്പെടുന്നതിനും ഇത് ഇടയാക്കിയെന്നു പറയാം.
തിരുവോണ പൂജ
തിരുവോണം നോറ്റാല്‍ സത്സന്താനലാഭം”
ഈ വിശ്വാസവുമായി ക്ഷേത്രത്തിലെത്തുന്ന ദമ്പതിമാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഇത് ഒരു പഴഞ്ചൊല്ലോ കേട്ടുകേള്‍വിയോ അല്ല. അനുഭവസ്ഥരായ പരസഹസ്രം ഭക്തന്മാരുടെ സാക്ഷി പത്രമാണ്, ഇത് അനുഭവമാണ്. മരുത്തോര്‍- വട്ടത്തപ്പനെ ഉള്ളുരുകി വിളിച്ച് പന്ത്രണ്ട് തിരുവോണ നാളുകളില്‍ ക്ഷേത്രത്തിലെത്തി ഉച്ചപൂജ വരെ ഭക്ഷണം കഴിക്കാതെ, ഭഗവത് രൂപം മനസ്സില്‍ നിറച്ച് പ്രാര്‍ത്ഥിക്കുകയും ഉച്ചപൂജയ്ക്കുശേഷം തിരുസന്നിധിയില്‍ നിന്നും ലഭിക്കുന്ന ഉണക്കച്ചോറും,പാല്‍പ്പായസവും, തൃക്കൈവെണ്ണയും, പഴവും, ഭക്ത്യാദര പൂരസ്സരം ക്ഷേത്രത്തിലിരുന്നു തന്നെ ഭക്ഷിക്കുകയും ചെയ്താല്‍ സന്താനലാഭം സുനിശ്ചിതം. ഇപ്രകാരം ഭഗവത് കൃപയാല്‍ ലഭിച്ച നിരവധി സന്താനങ്ങള്‍, ഭഗവാന്‍ ധന്വന്തരീശന്‍റെ “അടിമകളായി” ജീവിതത്തിന്‍റെ ഉന്നത ശ്രേണിയില്‍ ഉള്‍പ്പെടെ പലതലങ്ങളില്‍ സൗഭാഗ്യത്തോടെ ജീവിക്കുന്നുണ്ട്. ഇവരെല്ലാം ആണ്ടില്‍ ഒരിക്കല്‍ ഇവിടെ എത്തി, “അടിമപ്പണം” സമര്‍പ്പിച്ച് തന്‍തിരുവടിയെ വണങ്ങാറുണ്ട്.
ഗണപതിഹോമം, ഭഗവതിസേവ, വാവുപൂജ
(പൗര്‍ണ്ണമിപൂജ)സര്‍വ്വ വിഘ്നഹരനും ക്ഷിപ്ര പ്രസാദിയുമായ ശ്രീവിഘ്നേശ്വരനെ പ്രീതിപ്പെടുത്തുന്ന തിനായുള്ള ഗണപതിഹോമം കറുകഹോമം എന്നിവയും ഭഗവതിസേവ, വാവുപൂജ (പൗര്‍ണ്ണമിപൂജ) എന്നീ വഴിപാടുകളും സര്‍വ്വ ദുരിതശമനാര്‍ത്ഥം ധാരാളം ഭക്തന്മാര്‍ ഇവിടെ സ്ഥിരമായി നടത്തിവരാറുണ്ട്. കൂടാതെ നിത്യശീവേലിയ്ക്ക് രാത്രിയില്‍ ഭഗവാന് നിവേദിക്കുന്ന “അപ്പം” വഴിപാടിനും ഇവിടെ തിരക്കേറിവരികയാണ്.
കയറ്റേല്‍വാണം
ക്ഷേത്രനടയിലുള്ള മൈതാനത്ത് ഇരുവശത്തേയ്ക്കും വലിച്ചു മുറുക്കിയ കയറില്‍കൂടി ഇരുദി ശകളിലേയ്ക്കും ഇരമ്പിപ്പായുന്ന വാണം ഭക്തര്‍ക്ക് കൗതുകം ജനിപ്പിക്കുന്ന അപൂര്‍വ്വമായ കാഴ്ചയാണ്. ഇത് ഇവിടുത്തെ മാത്രം പ്രത്യേകതയുമാണ്. വലിവുരോഗം മാറുന്നതിന് ഭക്തര്‍ വഴിപാടായി ക്ഷേത്രത്തില്‍ നിന്നു തന്നെ വാങ്ങി നടയില്‍ സമര്‍പ്പിക്കുന്ന വാണം തിരുവുത്സവ ദിവസങ്ങളില്‍ ക്ഷേത്രനടയില്‍ കത്തിക്കുകയാണ് പതിവ്.
തിരുവോണ നമസ്ക്കാരം (ഊട്ട്)
ക്ഷേത്രനടയിലുള്ള മൈതാനത്ത് ഇരുവശത്തേയ്ക്കും വലിച്ചു മുറുക്കിയ കയറില്‍കൂടി ഇരുദി ശകളിലേയ്ക്കും ഇരമ്പിപ്പായുന്ന വാണം ഭക്തര്‍ക്ക് കൗതുകം ജനിപ്പിക്കുന്ന അപൂര്‍വ്വമായ കാഴ്ചയാണ്. ഇത് ഇവിടുത്തെ മാത്രം പ്രത്യേകതയുമാണ്. വലിവുരോഗം മാറുന്നതിന് ഭക്തര്‍ വഴിപാടായി ക്ഷേത്രത്തില്‍ നിന്നു തന്നെ വാങ്ങി നടയില്‍ സമര്‍പ്പിക്കുന്ന വാണം തിരുവുത്സവ ദിവസങ്ങളില്‍ ക്ഷേത്രനടയില്‍ കത്തിക്കുകയാണ് പതിവ്.
ക്ഷീരധാര
തിരുവോണം നാളില്‍ 4 കൂട്ടം കറികളും ഉണക്കലരി ചോറും വച്ച് ഉച്ചപൂജയ്ക്ക് മുന്‍പായി ഭഗവാന് നേദിച്ചതിനുശേഷം ബ്രാഹ്മണ ശ്രേഷ്ഠര്‍ ഭോജിച്ച് ശേഷം ഭക്തജനങ്ങള്‍ക്ക് നല്‍കുന്ന വളരെ വിശേഷമായ വഴിപാടാണ് ഇത്. ഗുരുവായൂര്‍ നമസ്ക്കാരം പോലെ തന്നെയാണ് ഇതിന്റെ മാഹാത്മ്യവും. നമ്മുടെ ഭവനങ്ങളില്‍ സര്‍വ്വൈശ്വര്യവും നല്‍കി സമ്പല്‍ സമൃദ്ധി നേടുന്നതിന് വളരെ ശ്രേഷ്ഠമാണ് ഈ വഴിപാട്.