ശ്രീപരമേശ്വരൻ
ക്ഷേത്രത്തിലെ ശ്രീപരമേശ്വരന്‍റെ തിരുനടയില്‍ മൃത്യുജ്ഞയ ഹോമം, ശിവനാ മാര്‍ച്ചന, കൂട്ടുപായസം, വില്വപത്ര പുഷ്പാഞ്ജലി, വില്വപത്ര മാല, ജലധാര, ക്ഷീരധാര തുടങ്ങി ശിവ ക്ഷേത്രങ്ങളില്‍ പ്രത്യേകമായി നടത്തുവാന്‍ കഴിയുന്ന വഴിപാടുകള്‍ക്കും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭവഭയ ദുരിത വിനാശനനും ക്ഷിപ്ര പ്രസാദിയുമായ ശ്രീപരമേശ്വരങ്കല്‍ പ്രാര്‍ത്ഥിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന വിശ്വാസ പ്രമാണ പ്രകാരം ധാരാളം ഭക്തന്മാര്‍ കാമാരിയേയും തൊഴുത് പ്രാര്‍ത്ഥിച്ച് ഫലസിന്ധി കൈവരിക്കാറുണ്ട്.
ഗണപതി
ഗണപതിയ്ക്ക് ഗണപതിഹോമം, കറുകഹോമം, പടച്ചു നിവേദ്യം എന്നീ വഴിപാടുകളും ശാസ്താവിന് പടച്ചുനിവേദ്യവും നാഗദേവതകള്‍ക്ക് വലിയ തളിച്ചുകൊട, രക്ഷസ്സിന് പാല്‍പ്പായസം എന്നീ വഴിപാടുകളും നടത്തുന്നതിന് ഇവിടെ സൗകര്യമുണ്ട്.